വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം
Update: 2024-10-27 18:40 GMT


തിരുവനന്തപുരം: വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. ചെറുകുന്ന് സ്വദേശി അജ്മലിന് ആണ് കുത്തേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് അംഗ സംഘം ആക്രമിച്ചു എന്നാണ് പരാതി. അജ്മലിന് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്കും പരിക്കേറ്റു.
രാത്രി 10.30ന് ആയിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനടുത്ത് ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ചികിത്സയ്ക്ക് എത്തിയ മൂന്ന് അംഗ സംഘം ഇറങ്ങിപോകാൻ ആവശ്യപ്പെടുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടർന്ന് മൂന്നുപേരിൽ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.