"നിരപരാധിയായിട്ടും ഒന്‍പത് മാസമായി ഹാനി ബാബു ജയിലിൽ നരകിക്കുകയാണ്"​ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തിന്റെ തുറന്ന കത്ത്

ചോദ്യംചെയ്യലിന് എന്‍.ഐ.എ മുംബൈക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ 2020 ജൂലൈ 28 ന് ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷദ് കേസില്‍ അന്യായമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റിനുമുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്റെ വീട്ടില്‍ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തി

Update: 2021-05-05 18:13 GMT
Editor : ubaid | Byline : Web Desk
Advertising

നിരപരാധിയായിട്ടും നീണ്ട ഒമ്പതുമാസമായി ജയിലിലടക്കപ്പെട്ട്​ പീഡനമനുഭവിക്കുന്ന പ്രഫ. ഹാനി ബാബുവിനെ വിട്ടയക്കണമെന്ന അപേക്ഷയുമായി കുടുംബം. എൽഗാർ പരിഷത്ത്​ കേസിൽ ഇവർക്കെതിരെ തെളിവ്​ കൃത്രിമമായി നിർമിച്ചതാണെന്ന്​ തെളിഞ്ഞിട്ടും കോടതിയോ ​അന്വേഷണ ഏജൻസികളോ തിരുത്താൻ തയാറായില്ലെന്ന്​ കുടുംബം പറയുന്നു.

''ഉൾക്കൊള്ളാവുന്നതിലധികം തടവുകാരുള്ള മുംബൈ ജയിലിൽ ഒമ്പതു മാസമായി നിരപരാധിയായ ഹാനി ബാബു തടവിലാണ്​. അറസ്റ്റിനു മുമ്പ്​ ചോദ്യം ചെയ്യലിനിടെ അദ്ദേഹത്തോടു വിവരങ്ങൾ തേടിയപ്പോൾ, എൻ.ഐ.എ ഉദ്യോഗസ്​ഥർ കേസിൽ സാക്ഷിയാകുകയോ അതല്ലെങ്കിൽ മറ്റു ചിലർക്കെതിരെ തെളിവു നൽകുകയോ വേണമെന്ന്​ നിർബന്ധിക്കുന്നതായി അറിയിച്ചിരുന്നു. അതിന് സമ്മതിക്കാത്തതിൽ എൻ.ഐ.എ ഉദ്യോഗസ്​ഥർ അസംതൃപ്​തരാണെന്ന്​ അവസാന കോളിലും അദ്ദേഹം പറഞ്ഞിരുന്നു''- ജെനി (ഭാര്യ), ഫര്‍സാന (മകള്‍), ഫാത്തിമ (അമ്മ), ഹരീഷ് & അന്‍സാരി (സഹോദരന്മാര്‍) എന്നിവര്‍ ഒപ്പുവെച്ച അപേക്ഷയിൽ പറയുന്നു.

"കോവിഡ്​ കാരണം നിരത്തി അദ്ദേഹത്തെ കാണാൻ പോലും അവസരം നിഷേധിക്കുന്നതായും അദ്ദേഹത്തിന്​ പുസ്​തകങ്ങൾ പോലും അയച്ചുനൽകാൻ അവസരം നൽകുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തി. വിവിധ ജയിലുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മൂലം, ജയിലിലെ അവസ്ഥയെപ്പറ്റി ഞങ്ങള്‍ അങ്ങേയറ്റം ഉത്കണ്ഠാകുലരാണ്. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കഠിനമായ ലംഘനമല്ലാതെ മറ്റൊന്നുമല്ല. കോവിഡ് എന്ന നാട്യത്തില്‍ തുടക്കം മുതല്‍ ഹാനി ബാബുവിന് വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ പോലും വിലക്കിയത് മനുഷ്യാവകാശ ലംഘനങ്ങളുടെ എല്ലാ അതിര്‍വരമ്പും ഭേദിക്കുന്നതാണ്. കൂടാതെ, ഞങ്ങളെ ഞെട്ടിച്ച് ഇടയ്ക്കിടെ അദ്ദെഹത്തിനയച്ച പുസ്തകങ്ങളടങ്ങിയ പാഴ്‌സലുകള്‍ വരെ നിരസിച്ചിട്ടുണ്ട്; പലപ്പോഴും കത്തുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും, ഫോണ്‍ കോളുകള്‍ ചെയ്യുന്നതുപോലും ബന്ധപ്പെട്ട അധികാരികളുടെ തന്നിഷ്ടപരമായ നിയന്ത്രണങ്ങളില്‍ക്കൂടിയാണെന്നാണ് മനസിലാക്കുന്നത്."

"ചോദ്യംചെയ്യലിന് എന്‍.ഐ.എ മുംബൈക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ 2020 ജൂലൈ 28 ന് ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷദ് കേസില്‍ അന്യായമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റിനുമുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്റെ വീട്ടില്‍ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തി. വാറണ്ടോ രേഖകളോ കൂടാതെ, തെളിവെടുപ്പിന്റെ അടിസ്ഥാന നടപടിക്രമങ്ങളെപ്പോലും അവഗണിച്ച്, പുസ്തകങ്ങളും രേഖകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും യു.എ.പി.എയുടെ പേരില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളെപ്പറ്റി കൃത്യമായ പട്ടികയോ ഹാഷ് വാല്ല്യുവോ നല്‍കാതിരിക്കുകവഴി അവയുടെ തെളിവുമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും പിന്നീട് ദുരുപയോഗത്തിന് സാധ്യതയൊരുക്കുകയുമാണ് ചെയ്തത്."

"അറസ്റ്റിനുമുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്റെ വീട്ടില്‍ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തി. വാറണ്ടോ രേഖകളോ കൂടാതെ, തെളിവെടുപ്പിന്റെ അടിസ്ഥാന നടപടിക്രമങ്ങളെപ്പോലും അവഗണിച്ച്, പുസ്തകങ്ങളും രേഖകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും യു.എ.പി.എയുടെ പേരില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളെപ്പറ്റി കൃത്യമായ പട്ടികയോ ഹാഷ് വാല്ല്യുവോ നല്‍കാതിരിക്കുകവഴി അവയുടെ തെളിവുമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും പിന്നീട് ദുരുപയോഗത്തിന് സാധ്യതയൊരുക്കുകയുമാണ് ചെയ്തത്." കുടുംബം എഴുതിയ കത്തില്‍ പറഞ്ഞു. 

ഹാനി ബാബു ഹൈദരാബാദ് ഇഫ്‌ളുവില്‍നിന്നും (EFLU) ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഭാഷാപണ്ഡിതനാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ ഡൽഹി യൂനിവേഴ്​സിറ്റിയില്‍  ഭാഷാ വകുപ്പിൽ അധ്യാപകനായിരുന്നു. 


കുടുംബത്തിന്‍റെ വിശദമായ കത്ത് ഇവിടെ വായിക്കാം

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News