ചീരാലിൽ വീണ്ടും കടുവ ആക്രമണം; രാപ്പകൽ സമരവുമായി നാട്ടുകാർ

ചീരാൽ പഴൂരിൽ ഇന്നലെ രാത്രി പ്രദേശവാസികൾ റോഡ് ഉപരോധിച്ചിരുന്നു

Update: 2022-10-25 03:09 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്. ചീരാലിൽ കടുവ രണ്ട് പശുക്കളെ ആക്രമിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഞണ്ടൻകൊല്ലിയിൽ മാങ്ങാട്ട് ഇബ്രാഹിമിന്റെ പശുവിനെ കൊന്നു തിന്നത്. മാങ്ങാട്ട് അസ്മയുടെ പശുവിനെയും കടുവ ആക്രമിച്ചു. ഇന്നലെ രാത്രിയും ചീരാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്കേറ്റിരുന്നു. സുൽത്താൻബത്തേരി കൃഷ്ണഗിരിയിലും ഇന്നലെ രണ്ട് ആടുകളെ കടുവ കൊന്നിരുന്നു.

കടുവയെ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുതൽ പ്രദേശത്ത് രാപ്പകൽ സമരം നടത്തും.ചീരാൽ പഴൂരിൽ ഇന്നലെ രാത്രി പ്രദേശവാസികൾ റോഡ് ഉപരോധിച്ചിരുന്നു.

ചീരാലിൽ അയിലക്കാട് സ്വദേശി രാജഗോപാലിന്റെ പശുവിനെയാണ് ഇന്നലെ രാത്രി 9 മണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് കടുവ ഓടിപ്പോയെങ്കിലും പശുവിന് ഗുരുതര പരിക്കേറ്റു. ഇതോടെ പഴൂരിൽ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായി സുൽത്താൻ ബത്തേരി - ഊട്ടി റോഡ് ഉപരോധിച്ച ജനങ്ങൾ, വനംവകുപ്പിനെതിരെ  മുദ്രാവാക്യങ്ങൾ മുഴക്കി.

ഒരു മാസത്തിനിടെ 10 ലധികം വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും  പശുക്കളെ കൊല്ലുകയും ചെയ്തിട്ടും കടുവയെ പിടികൂടാനാകാത്തതാണ് ജനങ്ങളുടെ പ്രതിഷേധമിരട്ടിപ്പിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News