വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം
ഇന്നലെ വൈകിട്ടും നാട്ടകാർ പ്രദേശത്ത് കടുവയെ കണ്ടിരുന്നു
Update: 2022-10-14 02:41 GMT
വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. കണ്ടർമല, കരുവള്ളി പ്രദേശങ്ങളിലെ രണ്ടു പശുക്കളെ കടുവ ആക്രമിച്ചു. മൂന്നാഴ്ച്ചയ്ക്കിടെ ഒമ്പത് പശുക്കളെയാണ് ചീരാലിൽ കടുവ ആക്രമിച്ചത്. ഇന്നലെ വൈകിട്ടും നാട്ടുകാർ പ്രദേശത്ത് കടുവയെ കണ്ടിരുന്നു.
അതേസമയം ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെ കടുവയെ പിടികൂടുന്നതിന് മയക്കുവെടി വെക്കാനും കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ഉത്തരവിറങ്ങിയിരുന്നു. വനംവകുപ്പിന്റെ മെല്ലെപ്പോക്കിനെതിരെ ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ വൻ വിജയമായിരുന്നു. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും ആയിരങ്ങൾ അണിനിരന്നിരുന്നു. ഇതിന് പിന്നാലെയാണ് മയക്കുവെടി വെക്കാനും കൂടുതൽ കൂടുകൾ സ്ഥാപിക്കാനും വനംവകുപ്പ് ഉത്തരവിട്ടത്.