രാഷ്ട്രീയത്തില്‍ തുടർനീക്കങ്ങള്‍ സജീവമാക്കാന്‍ അന്‍വർ; കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് ശ്രമം
കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചകൾക്ക് അൻവർ ശ്രമിക്കുന്നുണ്ട്
Update: 2025-01-14 01:22 GMT
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച പി.വി.അൻവർ ഇന്നും തിരുവനന്തപുരത്താണ് ഉള്ളത്. കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചകൾക്ക് അൻവർ ശ്രമിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്‍റെ കമ്മറ്റി രൂപീകരണത്തിന് ശേഷം പാർട്ടിയെ യുഡിഎഫിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകും.
മലയോര മേഖലയിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് തൃണമൂൽ കോൺഗ്രസ് പിന്തുണ നൽകും. നാളെ നിലമ്പൂരിൽ വെച്ച് അൻവർ മാധ്യമങ്ങളെ കാണും. മലയോര മേഖലയിലെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും അൻവർ ആലോചിക്കുന്നുണ്ട്.
ഇന്നലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ ഉണ്ടാകുന്ന കൂറുമാറ്റ നിരോധന നിയമം കുരുക്കാകാതിരിക്കാനാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. രാജിയ്ക്ക് പിന്നാലെ ടിഎംസിയുടെ സംസ്ഥാന കൺവീനറായി അൻവറിനെ നിയമിച്ചിരുന്നു.