മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് സുഹൃത്തിനെ അടിച്ചുകൊന്നു
കാട്ടുമ്പുറം സ്വദേശി അഭിലാഷാണ് മരിച്ചത്
Update: 2025-03-28 00:43 GMT


തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. കാട്ടുമ്പുറം സ്വദേശി അഭിലാഷ് (28) ആണ് മരിച്ചത്.
ഇയാളുടെ സുഹൃത്ത് അരുണാണ് പ്രതി. അരുൺ തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുളിമാത്തിന് സമീപം അരുൺ വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപമിരുന്ന് ഇവർ മദ്യപിക്കുക പതിവായിരുന്നു. ഇന്ന് വൈകീട്ട് അരുണിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ അഭിലാഷ് കടന്നുപിടിക്കാൻ ശ്രമിക്കുകയും തുടർന്ന് രാത്രിയോടെ ഇതേക്കുറിച്ച് സംസാരമുണ്ടാവുകയും ചെയ്തു.
തർക്കത്തിനിടെ അരുൺ അഭിലാഷിനെ അടിച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.