നാടിന്റെ ജനകീയ പ്രശ്‌നങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ട ചെറുപ്പക്കാരന്‍-പി. മോഹനൻ

'കേരളത്തിന്റെ മനസു മുഴുവൻ ഈ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. മറ്റെവിടെയും കാണാത്ത ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാണത്.'

Update: 2024-09-28 02:10 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: നാടിന്റെ ജനകീയ പ്രശ്‌നങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലുമെല്ലാം സജീവമായി ഇടപെട്ട ചെറുപ്പക്കാരനായിരുന്നു അർജുനെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. എല്ലാ അതിർവരമ്പും മാറ്റിവച്ച് ഒറ്റ മനസോടെയാണ് നാടുമുഴുവൻ അർജുന്റെ തിരച്ചിലിനു വേണ്ടി ഒന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ അന്ത്യചടങ്ങുകളിൽ പങ്കെടുക്കാനായി കണ്ണാടിക്കലിലെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും സജീവ പ്രവർത്തകനായിരുന്നു അർജുൻ. നാട്ടിലെ എല്ലാ തരത്തിലുമുള്ള ജനകീയ പ്രശ്‌നങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ചെറുപ്പക്കാരനായിരുന്നു. ദുരന്തം ഉണ്ടായതുമുതൽ കണ്ണാടിക്കലിലെ ജനങ്ങളൊന്നാകെ ഇവിടത്തെ കൗൺസിലറുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ഈ കുടുംബത്തോടൊപ്പം അവരിലെ ഒരംഗത്തെപ്പോലെയുണ്ടായിരുന്നുവെന്നും പി. മോഹനൻ പറഞ്ഞു.

''കേരളത്തിന്റെ മനസു മുഴുവൻ ഈ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. മറ്റെവിടെയും കാണാത്ത ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാണത്. എല്ലാം മറന്നും, എല്ലാ അതിർവരമ്പും മാറ്റിവച്ചും ഒറ്റ മനസോടെയാണ് നാടുമുഴുവൻ അർജുന്റെ തിരച്ചിലിനു വേണ്ടി ഒന്നിച്ചത്. മുഖ്യമന്ത്രി തന്നെ നേരിട്ട് കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.

ആദ്യ ദിവസങ്ങളിൽ തിരച്ചിലിൽ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന പ്രശ്‌നം മാധ്യമങ്ങൾ ഉൾപ്പെടെ ഉയർത്തി. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കർണാടക സർക്കാരിൽ സമ്മർദം ചെലുത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തതിനെ തുടർന്നാണ് വലിയ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടന്നത്.''

Full View

അർജുന്റെ നഷ്ടത്തിനു പകരംവയ്ക്കാൻ ഒന്നും കൊണ്ടും ആകില്ല. സിപിഎമ്മും ഇടതുപക്ഷവും മുൻകൈയെടുത്ത് പാർട്ടിയുടെ നേതൃത്വത്തിലുള്ള വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ സർക്കാർ തീരുമാനം അനുസരിച്ച് അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകി. പാർട്ടിയുടെ അഭ്യർഥന മാനിച്ച് പ്രത്യേക ഉത്തരവിലൂടെ സർക്കാർ അതു നടപ്പാക്കി. തുടർന്നും കുടുംബത്തിന്റെ സുഖദുഃഖങ്ങൾക്കൊപ്പം ഈ നാടും ഒറ്റ മനസോടെ ഉണ്ടാകുമെന്നും മോഹനൻ പറഞ്ഞു.

Summary: CPM Kozhikode district secretary P Mohanan condoles in lorry driver Arjun's death in Shirur landslide

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News