പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതൽ കടത്തി

സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്‍റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്

Update: 2023-10-11 14:48 GMT

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ ജെ.സി.ബി മോഷ്ടിച്ച് മറ്റൊരു ജെ.സി.ബി കൊണ്ടു വെച്ചു. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്‍റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷൂറൻസോ നമ്പർ പ്ലേറ്റോ, ലൈറ്റോ ഇല്ലായിരുന്നു. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകട കാരണം.


എന്നാൽ ഫിറ്റ്നസില്ലാത്ത വാഹനം കേസിൽ ഉടമയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രതികള്‍ ജെ.സി.ബി മോഷ്ടിച്ചത്. പ്രതികള്‍ മോഷ്ടിച്ച തൊണ്ടി മുതലായ ജെ.സി.ബിയും പൊലീസ് കണ്ടെത്തി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News