ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്; 9 പ്രതികൾ കുറ്റക്കാർ, ഏഴ് പ്രതികളെ വെറുതെവിട്ടു

പ​ണം ന​ല്‍കാ​തെ പൂക്ക​ട​യി​ല്‍ നി​ന്ന് അത്തപ്പൂക്കളത്തിനായി പൂവെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Update: 2023-12-13 07:30 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാരെന്ന് കോടതി. എട്ട് പ്രതികൾക്കെതിരെ വധശ്രമക്കുറ്റം തെളിഞ്ഞു. കേസിൽ ഏഴ് പ്രതികളെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിവെറുതെവിട്ടു. 19 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 

2004 ലെ ​തി​രു​വോ​ണ ദി​വ​സ​മാ​യിരുന്നു കേസിനാസ്പദമായ സംഭവം. പ​ണം ന​ല്‍കാ​തെ പൂക്ക​ട​യി​ല്‍ നി​ന്ന് അത്തപ്പൂക്കളത്തിനായി പൂവെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജേന്ദ്രൻ എന്നയാളിന്റെ ക​ട​യി​ല്‍നി​ന്ന് കൊ​ല്ല​പ്പെ​ട്ട അ​യ്യ​പ്പ​നാ​ശാ​രിയുടെ മ​ക​ന്‍ സ​തീ​ഷും സു​ഹൃ​ത്ത് രാജേഷുമാണ് പണം നൽകാതെ പൂക്കളെടുത്തത്.

തുടർന്ന് രാ​ജേ​ന്ദ്ര​നും മ​ണ​ക്കാ​ട് ബ​ല​വാ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി ക​ട​ച്ച​ല്‍ അ​നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നു. ​​ഈ സംഭവത്തിലാണ് അയ്യപ്പനാശാരി കൊല്ലപ്പെട്ടത്. പ്രതികളുടെ ശിക്ഷ പിന്നീട് വിധിക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News