കാടുകയറാൻ മടിച്ച് കുട്ടിയാന, കാവലായി വനംവകുപ്പ്; ഷെൽട്ടർ ഒരുക്കി പരിചരണം

കാട്ടിലേക്ക് വിടാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയാനയെ സ്വീകരിക്കാൻ കാട്ടാനക്കൂട്ടം തയ്യാറായില്ല

Update: 2023-06-17 03:00 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: അട്ടപ്പാടി പാലൂരില്‍ ജനവാസമേഖലയിലെത്തിയ കുട്ടിയാന കാടുകയറിയില്ല. കുട്ടിയാനക്ക് പ്രത്യേകമൊരുക്കിയ ഷെല്‍ട്ടറില്‍ ഇന്നലെ രാത്രി മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാവലിരുന്നു. കുട്ടിയാന കാടുകയറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

കാട്ടിലേക്ക് വിടാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയാനയെ സ്വീകരിക്കാൻ കാട്ടാനക്കൂട്ടം തയ്യാറായില്ല. കുട്ടിയാനക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വനവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണവും വെള്ളവും മടികൂടാതെ തന്നെ കുട്ടിയാന കഴിക്കുന്നുണ്ട്. 

പ്രദേശത്ത് ഇനി ആനക്കൂട്ടം എത്തുമ്പോൾ അവർക്കൊപ്പം കുട്ടിയാനയെ വിടാനാണ് ഇനി ശ്രമം. എന്നാൽ, ആനക്കൂട്ടം കുട്ടിയാനയെ സ്വീകരിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് വനംവകുപ്പ് നടത്തുന്നത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News