ഏഴര കോടിയുടെ അഭിഭാഷക വെൽഫെയർ ഫണ്ട് തട്ടിപ്പ്: സിബിഐ അന്വേഷണം വേണമെന്ന് ബാർ കൗൺസിൽ അംഗങ്ങൾ
കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബാർ കൗൺസിൽ അപ്പീൽ നൽകുകയാണ്
Update: 2022-01-02 08:01 GMT
അഭിഭാഷക വെൽഫെയർ ഫണ്ടിലെ ഏഴര കോടി രൂപയുടെ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം ബാർ കൗൺസിൽ അംഗങ്ങൾ. പ്രതികളായവർ ബാർ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നത് നിർഭാഗ്യകരമാണെന്നും ബാർ കൗൺസിൽ അംഗം മുഹമ്മദ് ഷാ പറഞ്ഞു. തട്ടിപ്പിന്റെ ഉള്ളുകളികൾ പുറത്തു കൊണ്ടുവരാൻ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ പോകണമെന്നാണ് ബാർ കൗൺസിൽ തീരുമാനമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഒരു വിഭാഗം അഭിഭാഷകർ അഭിപ്രായപ്പെട്ടു. കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബാർ കൗൺസിൽ അപ്പീൽ നൽകുകയാണ്.
A section of Bar Council members demanded a CBI probe into the Rs 7.5 crore scam in the Advocate Welfare Fund.