ബാറുകൾ ഇന്നുമുതൽ; പക്ഷേ മദ്യം ഉണ്ടാകില്ല..!

ബെവ്കോ വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടിരുന്നത്..

Update: 2021-06-28 05:40 GMT
Advertising

സംസ്ഥാനത്ത് ബാറുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. നേരത്തെ വെയർഹൗസ് ചാർജ്ജ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ മദ്യവില്‍പന നിർത്തി വെക്കുകയും ബാറുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. ബാറുകള്‍ നാളെ തുറക്കുമെങ്കിലും മദ്യം ഇല്ലാതെയാകും ബാറുകൾ പ്രവർത്തിക്കുക. ബിയർ മാത്രമാകും വില്‍ക്കുകയെന്ന് വിൽക്കുമെന്ന് ബാർ ഉടമകൾ അറിയിച്ചു. 

സംസ്ഥാനത്ത് ജൂണ്‍ 21 മുതലാണ് ബാറുകൾ അടച്ചിട്ടിരുന്നത്. ബെവ്കോ വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്. ബെവ്കോ നിരക്കിൽ തന്നെ ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകുന്നത് നഷ്ടമാണെന്നും എം.ആർ.പി നിരക്ക് വർധിപ്പിക്കണമെന്നും നേരത്തെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമാകുന്നത് വരെ ബാറുകളിൽ മദ്യ വിൽപന നടത്തേണ്ടെന്നായിരുന്നു അസോസിയേഷൻ തീരുമാനം.

ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയില്‍ പ്രതിസന്ധിയുണ്ടാകുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് മാര്‍ജിന്‍ ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News