സ്ത്രീ പീഡന കേസിൽ പൊലീസിന്‍റെ ഇരട്ട നീതി; ആക്രമിച്ചയാളെ അറസ്റ്റു ചെയ്തില്ല, അതിക്രമം ചോദ്യം ചെയ്തയാള്‍ക്കെതിരെ നടപടി

ശക്തികുളങ്ങര പൊലീസിനെതിരെ പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു

Update: 2021-08-20 03:31 GMT
Advertising

കൊല്ലത്ത് യുവതിക്കു നേരെയുണ്ടായ അതിക്രമത്തിൽ വിചിത്ര നടപടിയുമായി പൊലീസ്. യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാതെ അതിക്രമം ചോദ്യം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശക്തികുളങ്ങര പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. അതേസമയം, പൊലീസിനെതിരെ പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. 

കൊല്ലം രാമന്‍കുളങ്ങരയില്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരന്‍ അനന്തുവിനെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റു ചെയ്തത്. അതിക്രമത്തിനിരയായത് ഇയാളുടെ സഹപ്രവര്‍ത്തകയാണ്. കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ യുവതിക്കുനേരെ അതിക്രമം നടത്തിയതിനെത്തുടര്‍ന്നാണ് അനന്തു ചോദ്യം ചെയ്തത്. എന്നാല്‍ ഇരുവരും തമ്മില്‍ വക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. 

തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പൊലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍, ആരോപണവിധേയനെ ആക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അനന്തുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു ദിവസം ഇയാള്‍ റിമാന്‍റില്‍ കഴിഞ്ഞു. അതേസമയം, യുവതിയുടെ പീഡന പരാതിയില്‍ പ്രാഥമിക നടപടികള്‍ പോലും പൊലീസ് സ്വീകരിച്ചിരുന്നില്ല. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News