സൈബര്‍ ആക്രമണം; യു.പ്രതിഭക്ക് പിന്തുണയുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍
പ്രതിഭയുടെ മകനെ സിപിഎം നേതൃത്വം കഞ്ചാവ് കേസിൽ കുടുക്കിയതാണെന്ന് ബി. ഗോപാലകൃഷ്ണൻ
മകന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തെന്ന ആരോപണം പ്രചരിച്ചതോടെ കായംകുളം എംഎൽഎ യു. പ്രതിഭയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ പ്രതിഭയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ.
പ്രതിഭയെ വളഞ്ഞിട്ട് ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാനാവില്ല, ഇതിന് പിന്നിൽ ചരട് വലിച്ചത് കമ്യൂണിസ്റ്റ് സാഡിസമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ മകനെ കുടുക്കിയതാണെന്ന് താൻ വിശ്വസിക്കുന്നു. യു. പ്രതിഭ ഒരു എംഎൽഎ മാത്രമല്ല സ്ത്രീയാണ്, അമ്മയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത് ജുഗുപ്സാവഹമാണ് എന്നാണ് ഗോപാലകൃഷണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
പോസ്റ്റിൻ്റെ പൂർണരൂപം-
കഞ്ചാവ് കേസിൽ ഒൻപതാം പ്രതിയായാക്കി പ്രതിഭയുടെ മകൻ കനിവിനെതിരെ പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയിരുന്നു. മകൻ നിരപരാധിയെന്നവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്.