താൻ കേരള രാഷ്ട്രീയത്തിൽ നിലനിൽക്കണമെന്ന് ഒരു സഖാവ് വിളിച്ചുപറഞ്ഞു-ശോഭാ സുരേന്ദ്രൻ

'മോദി വരദാനമായി നൽകിയ രാജ്യസഭാ സീറ്റിലൂടെ മന്ത്രിയായ വി. മുരളീധരൻ ഭാവിയിൽ കേരളത്തിനു വേണ്ടി പ്രവർത്തിക്കുമെന്നാണ് വിശ്വാസം'

Update: 2023-07-14 14:37 GMT
Editor : Shaheer | By : Web Desk

ശോഭാ സുരേന്ദ്രന്‍

Advertising

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു സഖാവ് വിളിച്ച് താൻ കേരള രാഷ്ട്രീയത്തിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നയാളാണെന്നു പറഞ്ഞുവെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കാൻ വേണ്ടിയാണ് നരേന്ദ്ര മോദി വി. മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയത്. കെ-റെയിലിൽ കെ. സുരേന്ദ്രൻ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അവർ പറഞ്ഞു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. ''കഴിഞ്ഞ ദിവസം ഒരു ഫോൺകോൾ വന്നു. താൻ കടുത്ത കമ്മ്യൂണിസ്റ്റുകാരനാണെന്നും ബി.ജെ.പിയോട് അനുഭാവമുള്ള ആളല്ലെന്നും പരിചയപ്പെടുത്തി. പക്ഷെ, ശോഭാ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന സഖാവാണെന്നും പറഞ്ഞു. ഞാൻ ഇവിടെ പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റ്? ഒരു കൈ എല്ലാവരും തരുമെന്നാണ് പ്രതീക്ഷ.''-അവർ പറഞ്ഞു.

Full View

കേരളത്തിലെ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കാൻ വേണ്ടിയാണ് നരേന്ദ്ര മോദി വി. മുരളീധരനെ കേന്ദ്രമന്ത്രിയായി നിയമിച്ചത്. മോദി വരദാനമായി നൽകിയ രാജ്യസഭാ സീറ്റിലൂടെ മന്ത്രിയായ അദ്ദേഹം ഭാവിയിൽ കേരളത്തിനു വേണ്ടി പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ശോഭ പറഞ്ഞു. കെ-റെയിലിൽ കെ. സുരേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവർ പറഞ്ഞു. 'പാർട്ടി സംസ്ഥാന കമ്മിറ്റി ഒരുമിച്ചുചേർന്ന് പാർട്ടിയുടെ നിലപാട് പ്രഖ്യാപിക്കാൻ പോകുന്നേയുള്ളൂ. ഇത് ഒറ്റയാൾ പട്ടാളമല്ല. ഒരു പാർട്ടിയാണ്. പാർട്ടിക്കകത്ത് ചർച്ച ചെയ്‌തേ തീരുമാനമെടുക്കൂ. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പദ്ധതി കൊണ്ടുവരാനുള്ള ചർച്ചയാണ് വേണ്ടത്.'-ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Summary: 'A comrade called me and said that Sobha Surendran should remain in Kerala politics'; Says Kerala BJP leader Sobha Surendran

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News