കെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം; അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ആവശ്യം

പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇന്നുചേര്‍ന്ന യോഗത്തിൽ വിമർശനമുയര്‍ന്നു.

Update: 2021-07-06 08:48 GMT
Advertising

കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ആവശ്യം. ഇന്നു ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജി വെക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇന്നുചേര്‍ന്ന യോഗത്തിൽ വിമർശനമുയര്‍ന്നു. 

പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കണം. ബൂത്ത് തലത്തിലടക്കം പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന്‍റെ ഭഗമായി സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളുടെ മാറ്റം അനിവാര്യമാണെന്നും യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.

കോര്‍ക്കമ്മിറ്റി യോഗം ചേര്‍ന്നതിനു ശേഷമാണ് സംസ്ഥാന നേതൃ യോഗം ആരംഭിച്ചത്. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്‍റുമാരും സംസ്ഥാന നേതാക്കളും പോഷക സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍മാരുമാണ് കാസര്‍കോട്ട് യോഗത്തില്‍ പങ്കെടുക്കുന്നത്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News