വാഹനങ്ങളില്‍ ബ്ലൂടൂത്ത് കോള്‍ ചെയ്യുന്നതിനും വിലക്ക്

ബ്ലൂടൂത്ത് കോൾ ചെയ്തതായി സംശയം തോന്നിയാൽ ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻ പൊലീസിന് അനുവാദമുണ്ട്.

Update: 2021-06-30 09:47 GMT
Editor : Suhail | By : Web Desk
Advertising

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോൺ ഉപയോ​ഗിച്ചാലും ഇനി പണിയാകും. വാഹനങ്ങളിൽ ബ്ലൂടൂത്ത് ഉപയോ​ഗിച്ച് കോൾ ചെയ്ത് ഡ്രൈവ് ചെയ്യുന്നവരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികള്‍ വരെയുണ്ടാകും. ഫോൺ കയ്യിലെടുത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ബ്ലൂടൂത്ത് കോളിനുമുണ്ടാകുമെന്നും മോട്ടോർ വാഹനവകുപ്പ് പറഞ്ഞു.

വാഹനമോടിക്കുന്നതിനിടെ ഹാൻഡ് ഫ്രീ ആയതിനാൽ മാത്രം ബ്ലൂടൂത്ത് കോള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷയിൽ ഇളവു ലഭിക്കില്ല. ബ്ലൂടൂത്ത് സംവിധാനം നിലവിൽ ഫോൺ കോളിന് പുറമെ ​ഗൂ​ഗിൾ - സൂം മീറ്റിങ്ങുകൾക്കും ഉപയോ​ഗിക്കുന്നതായും, വാഹനമോടിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും പൊലീസ് പറഞ്ഞു. ബ്ലൂടൂത്ത് കോൾ ചെയ്തതായി സംശയം തോന്നിയാൽ ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻ പൊലീസിന് അനുവാദമുണ്ട്.

ഏത് തരം ഫോൺ സംഭാഷണമാണങ്കിലും വാഹനം നിർത്തി കോൾ ചെയ്യണം. ചലിക്കുന്ന വാഹനത്തിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതിക വിദ്യ നിലവിൽ വരണമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോ​ഗത്തിന് ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള ശിക്ഷ ഉണ്ടായിരിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News