വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യും

റിഫയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം പോസ്റ്റ്‌മോർട്ടം നടത്താൻ ഇന്നലെ അനുമതി ലഭിച്ചിരുന്നു

Update: 2022-05-18 14:08 GMT
Advertising

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റമോർട്ടം ചെയ്യും. റിഫയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം പോസ്റ്റ്‌മോർട്ടം നടത്താൻ ഇന്നലെ അനുമതി ലഭിച്ചിരുന്നു. ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച റിഫയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെയായിരുന്നു സംസ്‌കരിച്ചത്. റിഫയുടെ മരണത്തിൽ കോഴിക്കോട് റൂറൽ എസ്.പിക്ക് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പോസ്റ്റ്മോർട്ടത്തിന് അന്വേഷണസംഘം അനുമതി ചോദിച്ചത്. മാർച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിഫയുടെ ദൂരൂഹമരണത്തിൽ ഭർത്താവിനെതിരെ പൊലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്. യൂട്യൂബിലെ ലൈക്കിന്റെയും, സബ്സ്‌ക്രിപ്ഷന്റെയും പേരിൽ മെഹ്‌നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാർത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. ഇരുവർക്കും രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.


Full View

body of Vlogger Rifa Mehnu will be autopsied on Saturday

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News