സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനാളില്ല

വേണ്ടത്ര ബോധവത്കരണം നൽകാത്തതാണ് ആളുകൾ വാക്‌സിനെടുക്കാൻ മടി കാണിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരുടെ വിമർശനം

Update: 2022-04-30 04:58 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരായ ബൂസ്റ്റർ ഡോസ്  സ്വീകരിക്കാനാളില്ല. ആദ്യ രണ്ട് ഡോസ് എടുത്തവരിൽ ചുരുക്കം ചിലർ മാത്രമാണ് ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ബോധവത്ക്കരണം കുറഞ്ഞതും ഇതിന്  കാരണമായി.

കേരളത്തിൽ ഒന്നാംഡോസ് 100 ശതമാനം പേരും രണ്ടാം ഡോസ് 88 ശതമാനം പേരുമാണ് സ്വീകരിച്ചത്. എന്നാൽ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ ഈ വേഗതയില്ല. അറുപത് വയസ്സ് കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് എടുത്തത് 39 ശതമാനം പേർ മാത്രമാണ്.45 മുതൽ 59 വയസ്സ് വരെയുള്ളവരിൽ വെറും ഒരു ശതമാനം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

ആരോഗ്യ പ്രവർത്തകരും മൂന്നാം ഡോസിൽ പിന്നോട്ടാണ്. ആകെ ബൂസ്റ്ററെടുത്തത് 48 ശതമാനം പേർ. സംസ്ഥാനത്ത് 2.42 കോടി ജനം രണ്ടാം ഡോസ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും 14 ലക്ഷം പേരാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബൂസ്റ്റർ ഡോസ് എടുത്തത്. ആരോഗ്യ വകുപ്പ് വേണ്ടത്ര ബോധവത്കരണം നൽകാത്തതാണ് ആളുകൾ വാക്‌സിനെടുക്കാൻ മടി കാണിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരുടെ വിമർശനം. നാലാം തരംഗത്തിനുള്ള സാധ്യത മുന്നിൽ കാണുമ്പോഴും വാക്സിനെടുപ്പിക്കാൻ ആരോഗ്യവകുപ്പിന് പഴയ ആവേശമില്ല.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News