കണ്ണൂർ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ തോക്കിന്റെ തിരകൾ പിടികൂടി
ബസിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ
Update: 2025-03-27 16:49 GMT


കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ തോക്കിന്റെ തിരകൾ പിടികൂടി. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. തിര കൊണ്ടുവന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തിരകള്‍ കണ്ടെത്തിയത്. മൂന്ന് പെട്ടികളിലായി 150ഓളം തിരകളായിരുന്നു ഉണ്ടായിരുന്നത്.
വാർത്ത കാണാം: