"കോൺഗ്രസിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനാകില്ല, അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരും"; കെ.വി തോമസ്

"കുമ്പളങ്ങിക്കാര്‍ക്ക് എന്നെ അറിയാം. കുമ്പളങ്ങിയെ കുമ്പളങ്ങിയാക്കിയതും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതും ഞാനാണ്".

Update: 2022-04-11 06:39 GMT
Editor : ijas
Advertising

കോൺഗ്രസിൽ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കാനാകില്ലെന്നും അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരുമെന്നും കെ.വി തോമസ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ്, അല്ലെന്നുപറയാന്‍ ആര്‍ക്ക് കഴിയും. പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയില്‍ മാത്രമാണ് ഇപ്പോഴുള്ളത്, അത് എപ്പോഴാണ് എടുത്തുകളയുകയെന്ന് പറയാന്‍ പറ്റില്ലെന്നും കെ.വി തോമസ് പറഞ്ഞു. തനിക്ക് ലഭിച്ച പദവികളൊന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ഡല്‍ഹിയില്‍ വെച്ച് സീതാറാം യെച്ചൂരിയാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. സിപിഎം സെമിനാറിൽ പങ്കെടുത്തതിനുള്ള നടപടി എ.ഐ.സി.സി സ്വീകരിക്കട്ടെയെന്നും കെ.വി തോമസ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണെന്നും എവിടെയാണ് സെമി കേഡര്‍ സംവിധാനമെന്നും കെ.വി തോമസ് ചോദിച്ചു. എനിക്കൊരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമാണോ. വിശദീകരണം ചോദിച്ചാല്‍ നല്‍കിയിരിക്കും. കുമ്പളങ്ങിക്കാര്‍ക്ക് എന്നെ അറിയാം. കുമ്പളങ്ങിയെ കുമ്പളങ്ങിയാക്കിയതും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതും താനാണെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു .

അതെ സമയം കെ.വി തോമസിനെതിരെയുള്ള നടപടിയെക്കുറിച്ച് ഇന്ന് ചേരുന്ന അച്ചടക്ക സമിതി ചർച്ച ചെയ്യും. കോൺഗ്രസ് പാർട്ടിയുടെ വിലക്ക് ലംഘിച്ചു സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കുറ്റത്തിന് കെ.പി.സി.സി കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി നൽകിയ കത്ത് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറിയിരുന്നു. എ.കെ ആന്‍റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേർന്നു കെ.വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാണ് സാധ്യത.

"Can't be kicked out of Congress, will remain a Congressman until last breath"; KV Thomas

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News