ഫോണിൽ വിളിച്ച് കിട്ടുന്നില്ല; ഹരിദാസനെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

നിയമനക്കോഴ കേസില്‍ ബാസിതിനെയും റഹീസിനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു

Update: 2023-10-03 12:41 GMT

‍തിരുവനന്തപുരം: നിയമനക്കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഹരിദാസനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെതുടർന്നാണ് മൊഴിയെടുക്കാൻ സ്റ്റേഷനിൽ ഹജരാകാൻ പറഞ്ഞത്. കേസിൽ ബാസിതിനെയും റഹീസിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഹരിദാസനെ വീണ്ടും മൊഴിയെടുക്കാനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷം ഹരിദാസന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഹരിദാസന്‍റെ സുഹൃത്താണ് ബാസിത്. റഹീസാവട്ടെ, അഖിൽ സജീവിന്‍റെ സുഹൃത്തും. മലപ്പുറത്ത് നിന്ന് മടങ്ങിയ അന്വേഷണ സംഘം ബാസിതിനെയും റഹീസിനെയും ഒപ്പം കൊണ്ടുവരികയായിരുന്നു.

Advertising
Advertising

നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ബാസിത് നൽകിയ മറുപടികളിൽ വ്യക്തതക്കുറവും പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. ഹരിദാസനൊപ്പം സെക്രട്ടറിയേറ്റിൽ താൻ പോയിട്ടില്ലെന്ന ബാസിതിന്‍റെ മൊഴി കള്ളമാണെന്നും തെളിഞ്ഞിരുന്നു. സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഹരിദാസനൊപ്പം ബാസിതും ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഹരിദാസന്‍റെ മരുമകൾ ജോലിക്ക് അപേക്ഷിച്ചത് ലെനിൻ രാജിനെ അറിയിച്ചത് താൻ ആണെന്നും ബാസിത് പൊലീസിന് മൊഴി നൽകി. ലെനിൻ രാജ് ആണ് ഇക്കാര്യം അഖിൽ സജീവനെ അറിയിച്ചതും തട്ടിപ്പിന് കളമൊരുക്കിയതും.

പരാതിക്കാരനായ ഹരിദാസന്‍റെ സുഹൃത്തായ കെ.പി ബാസിത് എ.ഐ.എസ്.എഫ്. മലപ്പുറം മുൻ ജില്ലാ പ്രസിഡന്‍റാണ്. അഖിൽ സജീവന്‍റെ 14 വർഷത്തെ പാരമ്പര്യമുളള ഒരു സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി കോഴിക്കോട് കുന്ദമം​ഗലത്ത് തുടങ്ങാൻ വേണ്ടി അഡ്വ. റഹീസ് റഹ്മാനാണ് അഖിൽ സജീവിനെ പരിചയപ്പെടുത്തിയതെന്ന് നേരത്തെ ലെനിൻ രാജ് ആരോപിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് റഹീസിനെക്കൂടി ചോദ്യം ചെയ്യുന്നത്. അഖിൽ സജീവോ ലെനിനോ ബാസിതും റഹീസുമായി പണമിടപാട് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News