'ഭാര്യക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതം, പരാതിയിൽ പറയുന്ന സമയത്ത് സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ല'; ടി.സിദ്ദീഖ്

''സ്ഥാപനത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ജോലി രാജി വെച്ചത്''

Update: 2024-01-19 06:15 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: തന്റെ ഭാര്യയെ ഉൾപ്പെടുത്തിയെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.സിദ്ദീഖ് എം.എൽ.എ.  പരാതിയിൽ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഈ കാലയളവിൽ പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ പരാതിക്കാരിയെയും, പൊലീസിനെയും വെല്ലുവിളിക്കുന്നു. 2021 ന് സ്ഥാപനത്തിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചു. ബ്രാഞ്ച് മാനേജർ തസ്തികയിലാണ് ഓഫർ ലെറ്റർ ലഭിച്ചത്.  2022 ഡിസംബർ 8 ന് രാജി സ്ഥാപനത്തിന് കൈമാറി.രാജി കത്തിലും, ഇതേ തസ്തിക രാജി വെക്കുന്നു എന്നാണ് നൽകിയിട്ടുള്ളത്. സ്ഥാപനത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ജോലി രാജി വെച്ചത്. അതിന് ശേഷമുള്ള നിക്ഷേപത്തിന്റെ പേരിൽ കേസ് എടുത്തത്.സ്ഥാപനത്തിന്റെ ഒരു തരത്തിലുമുള്ള ചുമതലയും വഹിച്ചിട്ടില്ല. രാജിക്ക് ശേഷം സ്ഥാപനത്തിൽ പോയിട്ടില്ല. പരാതിക്കാരിയുമായി ഷറഫുന്നീസക്ക് ഒരു തരത്തിലും ബന്ധമില്ല'. ടി.സിദ്ദീഖ് പറഞ്ഞു.

'കള്ളക്കേസ് എടുത്ത് രാഷ്ട്രീയ തേജോവധം ചെയ്യുന്ന ഭരണകൂട ഉപകരണമായി പൊലീസ് മാറി.സ്ഥാപനത്തിന്റെ ഉടമസ്ഥവകാശവും തന്റെ ഭാര്യക്കില്ല.പിന്നെ എങ്ങനെ ഡയറക്ടർ ബോർഡ് അംഗം ആകും? ആരോപണം വരുമ്പോ നേരിടാൻ ഒരു മടിയും ഇല്ല, അത് തെറ്റ് ചെയ്യാത്തത് കൊണ്ടാണ്. പരാതിക്കാരി മുൻ സിപിഎം കൗൺസിലർ സാവിത്രി ശ്രീധരന്റെ മകളാണ്. അപമാനിക്കാൻ ശ്രമിക്കുന്ന നീക്കത്തിന് മുന്നിൽ തല കുനിക്കില്ല.പാവപ്പെട്ട നിക്ഷേപകരോട് ഒപ്പമാണ് താനും.നിക്ഷേപകരുടെ പണം തിരികെ കിട്ടാൻ താനും പ്രവർത്തിക്കുന്നുണ്ട്.'നിയമനടപടി സ്വീകരിക്കുമെന്നും  സിദ്ദീഖ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News