കഴക്കൂട്ടത്ത് യുവാവിനു നേരെ ബോംബെറിഞ്ഞ കേസ്; നാലു പേര്‍ പിടിയില്‍
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ തുമ്പ സ്വദേശി രാജൻ ക്ലീറ്റസിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസിൽ നാല് പേർ പിടിയിൽ. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ തുമ്പ സ്വദേശി രാജൻ ക്ലീറ്റസിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
മേനംകുളത്ത് ഇന്നലെ രാത്രി ഏഴരക്കാണ് യുവാവിനു നേരെ ബോംബേറുണ്ടായത്. തുമ്പ പുതുവല്‍ പുരയിടത്തില്‍ രാജന്‍ ക്ലീറ്റസിന്‍റെ വലതുകാല്‍ ചിതറിപ്പോയി. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചു. മയക്കുമരുന്ന് വില്‍പ്പന നേതാവ് തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കഴക്കൂട്ടം പൊലീസിന് ലഭിച്ച വിവരം. ക്ലീറ്റസിനൊപ്പം നിന്ന സുഹൃത്ത് സുനിലിനെ ലക്ഷ്യമിട്ടാണ് ഗുണ്ടകള്‍ ബോംബെറിഞ്ഞതെന്നാണ് സൂചന. ഒരിടവേളക്ക് ശേഷം തലസ്ഥാനം തിരികെ ഗുണ്ടാവിളയാട്ടത്തിലേക്ക് പോകുമോയെന്ന ഭയമാണ് ജനങ്ങള്‍ക്ക്.
തിരുവനന്തപുരം കുറ്റിച്ചലിലും ഇന്നലെ രാത്രി ഗുണ്ടാ ആക്രമണമുണ്ടായി. വീടിന് നേരെ ബോംബ് എറിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ അനീഷാണ് മലവിള സ്വദേശി കിരണിന്‍റെ വീടിന് നേരെ ബോംബ് എറിഞ്ഞത്.