ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ
പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്
Update: 2024-12-18 16:36 GMT
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. പ്രതികൾക്കെതിരെ പട്ടികജാതി- പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ കുറ്റവും ചുമത്തും. കണിയാമ്പറ്റ സ്വദേശികളായ ഹർഷിദ്, അഭിരാം എന്നിവർ നേരത്തെ പിടിയിലായിരുന്നു.