ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ- ശശി തരൂർ
ജാതി നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നത് വോട്ടർമാർക്ക് സന്ദേശം നൽകാനായാണെന്നും ജാതിക്ക് രാഷ്ട്രീയത്തിൽ പ്രാധാന്യം ഏറെയാണെന്നും തരൂർ പറഞ്ഞു
തിരുവനന്തപുരം: സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂർ. ജാതി നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നത് വോട്ടർമാർക്ക് സന്ദേശം നൽകാനായാണെന്നും ജാതിക്ക് രാഷ്ട്രീയത്തിൽ പ്രാധാന്യം ഏറെയാണെന്നും തരൂർ പറഞ്ഞു. നിയമസഭ പുസ്തകോത്സവത്തിലായിരുന്നു തരൂരിന്റെ പ്രസ്താവന.
തന്റെ ഓഫീസ് ജീവനക്കാരിൽ ഏറെയും നായർ സമുദായത്തിലുള്ളവരെന്ന് പരാതിയുണ്ടായിരുന്നു. ഇതിനെതുടർന്ന് മറ്റ് സമുദായക്കാരെ തിരഞ്ഞെടുക്കേണ്ടി വന്നെന്നും തരൂർ പറഞ്ഞു.
ഇതിനുമുൻപ് മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശശി തരൂർ എം.പി രംഗത്തെത്തിയിരുന്നു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുണ്ട്. മന്നം ഇത് പറഞ്ഞത് 100 വർഷം മുമ്പാണ്. രാഷ്ട്രീയത്തിൽ താനിത് ഇടക്കിടക്ക് മനസ്സിലാക്കുന്നുണ്ടെന്നും ആയിരുന്നു തരൂർ പറഞ്ഞത്. മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് തരൂർ പാർട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്തത്.