ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണം: ഓർത്തഡോക്സ് സഭാധ്യക്ഷൻ

റിയൽ ലൈഫ് ഇല്ലതായെന്നും പുതുതലമുറ ജീവിക്കുന്നത് റീൽ ലൈഫിലാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു

Update: 2025-03-02 15:01 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. റിയൽ ലൈഫ് ഇല്ലതായെന്നും പുതുതലമുറ ജീവിക്കുന്നത് റീൽ ലൈഫിലാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും ഭരണാധികാരികൾ മദ്യമൊഴുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

'കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ്. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർപോലെയായി യുവജനങ്ങൾ മാറി. അടിയന്തരമായ കർമ്മപരിപാടികൾക്ക് സർക്കാർ തുടക്കം കുറിയ്‌ക്കേണ്ടതുണ്ട്'- കാതോലിക്കാ ബാവാ പറഞ്ഞു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News