അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി ക്യൂബയിലേക്കും; സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയുമടക്കം 11 പേർ

അമേരിക്കയിൽ ലോക കേരള സഭയുടെ റീജണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

Update: 2023-05-04 11:41 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയും സന്ദർശിക്കും. അടുത്തമാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കുന്നത്. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. സ്പീക്കറും ധനമന്ത്രിയുമടക്കം 11 അംഗങ്ങളാണ് സംഘത്തിലുള്ളത്.

അമേരിക്കയിൽ ലോക കേരള സഭയുടെ റീജണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തും. ക്യൂബയിലേക്ക് ആരോഗ്യ മന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും. ക്യൂബയ്ക്കെതിരായ ഉപരോധം അമേരിക്ക ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇതിനെ അപലപിച്ചിരുന്നു. ഇതിനിടയിലാണ് അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ മുഖ്യമന്ത്രി ക്യൂബയിൽ എത്തുന്നത്.

നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. ഈ മാസം എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News