ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തിൽ നിന്നും സി.ഐ.ടി.യു പിന്മാറി

മെയ് 23ന് ഗതാഗത മന്ത്രിയുമായി സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം ചർച്ച നടത്തും

Update: 2024-05-04 13:29 GMT
Advertising

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തിൽ നിന്നും സി.ഐ.ടി.യു പിന്മാറി. ഡ്രൈവിങ് സ്‌കൂളുകൾക്ക് അനുകൂലമായി കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയതോടെയാണ് പിന്മാറ്റം. തിങ്കളാഴ്ച്ച ഡ്രൈവിങ് ടെസ്റ്റുമായി സഹകരിക്കുമെന്നും അറിയിച്ചു.

ഒരു കേന്ദ്രത്തിൽ നടത്തേണ്ട ടെസ്റ്റുകളുടെ എണ്ണം നാൽപ്പതാക്കി ഉയർത്തി. ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വർഷം കാലാവധി പൂർത്തിയായ വാഹനം മാറ്റുന്നതിന് 6 മാസത്തെ സാവകാശം നൽകി. തുടങ്ങിയ ഇളവുകളാണ് ഇപ്പോൾ നൽകിയത്.

മെയ് 23ന് ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം ചർച്ച നടത്തും. ചർച്ചയിൽ കുറച്ച്കൂടി ഇളവുകൾ ആവശ്യപ്പെടും. ഇവ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുമ്പിലേക്കുൾപ്പെടെ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഐ.എൻ.ടി.യു.സി രാത്രിയോടെ സമരത്തിലുള്ള നിലപാട് അറിയിക്കും. എന്നാൽ ചില സ്വതന്ത്ര സംഘടനകൾ സമരം തുടരുമെന്ന് അറിയിച്ചു.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News