എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എളന്തിക്കര സ്വദേശി ഫ്രാൻസിസ്(79) ആണ് മരിച്ചത്
Update: 2024-11-26 05:32 GMT
കൊച്ചി: എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു . എളന്തിക്കര സ്വദേശി ഫ്രാൻസിസ്(79) ആണ് മരിച്ചത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഈ മാസം രണ്ടിനാണ് എസിപി എ.എ അഷ്റഫ് ഓടിച്ചിരുന്ന ഔദ്യോഗിക വാഹനം ഫ്രാൻസിസിനെ ഇടിച്ചുതെറിപ്പിച്ചത്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.