കുണ്ടറ പീഡന പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്

വിഷയം 'നല്ലരീതിയിൽ പരിഹരിക്കണം' എന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്ന് പൊലീസ് റിപ്പോര്‍ട്ട്.

Update: 2021-08-25 06:20 GMT
Editor : Suhail | By : Web Desk

പീഡന പരാതി ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻ ചിറ്റ്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം 'നല്ലരീതിയിൽ പരിഹരിക്കണം' എന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ശശീന്ദ്രൻറെ വിവാദ ഫോൺ സംഭാഷണം മീഡിയവണായിരുന്നു പുറത്തുവിട്ടത്. മന്ത്രിക്ക് എതിരായ പരാതിയിൽ നിയമോപദേശം തേടിയ പൊലീസിന്, നിഘണ്ടു പ്രകാരമുള്ള വിശദീകരണമാണ് ലഭിച്ചത്. 'നല്ല രീതിയിൽ പരി​ഹരിക്കുക' എന്ന മന്ത്രിയുടെ വാക്കുകളുടെ അർഥം, കുറവ് തിരുത്തണമെന്നും നല്ല രീതിയിൽ അവസാനിപ്പിക്കണമെന്നുമാണെന്നായിരുന്നു വിശദീകരണം കൊടുത്തത്.

ഇരയുടെ പിതാവിന് വിളിച്ച മന്ത്രിയുടെ ഫോൺ കോൾ ഏതാനും മിനിറ്റുകൾ മാത്രമാണ് നീണ്ടുനിന്നത്. അതിൽ കേസ് പിൻവലിക്കാനോ, ഇരയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമർശമോ മന്ത്രിയുടെ സംഭാഷണത്തിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News