കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ അംഗീകാരം; നന്ദി അറിയിച്ച് മുഖ്യമന്ത്രി
1957.05 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്ന ചെലവ്.
Update: 2022-09-07 15:51 GMT
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രം അനുമതി നല്‍കിയതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് അദ്ദേഹം നന്ദി അറിയിച്ചത്.
ഇത് കേരളത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മഹത്തായ പിന്തുണയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. കൂടാതെ, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഓണാശംസകളും നേര്‍ന്നു.
കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.17 കിലോമീറ്ററാണ് മെട്രോയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകളാണ് ഉണ്ടാവുക. 1957.05 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്ന ചെലവ്.
രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.