സംസ്ഥാനത്ത് സിഎൻജി വില കുറഞ്ഞു

കോഴിക്കോട് ജില്ലയിൽ കൂടുതൽ സിഎൻജി പമ്പുകൾ വരുന്നു

Update: 2022-08-18 14:13 GMT
Editor : Nidhin | By : Web Desk
Advertising

കോഴിക്കോട്: സംസ്ഥാനത്ത് സിഎൻജി വില കുറഞ്ഞു. കിലോഗ്രാമിന് 91 രൂപയാണ് കോഴിക്കോട്ട് ഇന്നത്തെ സിഎൻജി വില. നാളെ മുതൽ 83.90 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ഇന്ധനം ലഭിച്ചു തുടങ്ങുമെന്ന് ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് അധികൃതർ അറിയിച്ചു. 7.10 രൂപയുടെ കുറവാണ് വിലയിൽ അവസാനമായി രേഖപ്പെടുത്തിയത്.

അതേസമയം ഏറെക്കാലമായി കോഴിക്കോട് ജില്ലയിലെ സിഎൻജി വാഹന ഉപഭോക്താക്കളെ സാരമായി ബാധിച്ചിരുന്ന സിഎൻജി ടാങ്കർ ഫില്ലിംഗ് പ്രശ്‌നത്തിന് ശാശ്വത പരിഹരമായി. 16 മുതൽ കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിൽ SRS Lulu Trade Links എന്ന മദർ സ്റ്റേഷനിൽ നിന്ന് സിഎൻജി ടാങ്കറുകളുടെ ഫില്ലിംഗ് ആരംഭിച്ചതോടെയാണ് ജി്ല്ലയിലെ സിഎൻജി ലഭ്യതാ പ്രശ്‌നത്തിന് പരിഹാരമായത്.

നിലവിൽ കോഴിക്കോട് ജില്ലയിൽ 12 സിഎൻജി പമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമെ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ ഉടമസ്ഥതയിൽ ഒരു സിഎൻജി പമ്പ് ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂളിൽ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. വാഹനങ്ങളിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനൊപ്പം സിഎൻജി ടാങ്കറുകളിലേക്കും ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ള മദർ സ്റ്റേഷനാണ് ഏകരൂളിൽ തയാറാക്കുന്നത്.

ഇതോടൊപ്പം കോട്ടക്കടവിൽ ഒരു സിഎൻജി പമ്പ്കൂടി ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. പതിമംഗലം എച്ച്പിസിഎൽ വളപ്പിൽ പെട്രോളിയം, ഓമശ്ശേരി ഐഒസിഎൽ സർവീസ് കോ-ഓപ്പറേറ്റീവ് പമ്പ് ഉൾപ്പടെ നാലോളം സിഎൻജി പമ്പുകൾ കോഴിക്കോട് ജില്ലയിലും, കൽപ്പറ്റ മാനന്തവാടി എന്നിവിടങ്ങളിൽ വയനാട് ജില്ലയിലും നവംബർ മാസത്തിൽ പ്രവർത്തനം തുടങ്ങും.

അതേസമയം വീടുകളിലേക്ക് പാചക വാതകം പൈപ്പ്ലൈൻ വഴി എത്തിക്കുന്ന പ്രവർത്തി ഉണ്ണികുളം പഞ്ചായത്തിൽ പുരോഗമിക്കുകയാണ്. കുറഞ്ഞത് 25 ഓളം വീടുകൾ ഓണത്തിന് മുൻപ് കണക്റ്റ് ചെയ്യൻ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രതീക്ഷിക്കുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News