ആലപ്പുഴ ബീച്ച് ഫെസ്റ്റിവലിലെ കുടിവെള്ളത്തില്‍ കോളീഫോം ബാക്ടീരിയ; കുട്ടികളടക്കം നിരവധി പേര്‍ ചികിത്സ തേടി
ആലപ്പുഴ ബീച്ചിലെ കടകളിലെ വെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഇവിടുത്തെ രണ്ടു കടകളിൽ നിന്നും കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു
Update: 2023-01-03 06:39 GMT
ആലപ്പുഴ: ബീച്ച് ഫെസ്റ്റിവലിലെ കുടിവെള്ളത്തിൽ മാലിന്യമെന്ന് കണ്ടെത്തൽ. കുട്ടികളടക്കം നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. നേരത്തെ ഇവിടെ കോളീഫോം ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയിരുന്നു. 20 ഓളം ആളുകളാണ് ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴ ബീച്ചിലെ കടകളിലെ വെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഇവിടുത്തെ രണ്ടു കടകളിൽ നിന്നും കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് നടത്തിയ പരിശോധനയിൽ രണ്ടു കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.