വൃക്ക മാറ്റിവെച്ചെങ്കിലും ആശുപത്രി ബില്ലടച്ചു തീർന്നില്ല; മലപ്പുറത്തെ പള്ളികളിൽ ജുമാ നമസ്‌കാര ശേഷം രാഗേഷ് ബാബുവിനായി പിരിവ്

നഗരസഭാ പരിധിയിലെ 18 പള്ളികളിൽ നിന്നായി 1,32,340 രൂപയാണ് പിരിച്ചത്

Update: 2022-05-06 13:13 GMT
Advertising

മലപ്പുറത്തെ പള്ളികളിൽ ജുമാ നമസ്‌കാര ശേഷം രാഗേഷ് ബാബുവിനായി പിരിവ്. മലപ്പുറം ഹാജ്യാർ പള്ളി സ്വദേശിയും വൃക്ക രോഗിയുമായി രാകേഷ് ബാബുവിന്റെ ചികിത്സ ധനസഹായ ഫണ്ടിലേക്കാണ് മലപ്പുറം മുൻസിപ്പാലിറ്റി പരിധിയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പിരിവ് നടത്തിയത്. നഗരസഭാ പരിധിയിലെ 18 പള്ളികളിൽ നിന്നായി 1,32,340 രൂപയാണ് പിരിച്ചത്.

11 വർഷം മുമ്പ് മാറ്റിവെച്ച വൃക്ക തകരാറിലായതാണ് രാഗേഷ് ബാബുവിനെ ദുരിതത്തിലാക്കിയത്. കുടുംബത്തിന്റെ ഏക ആശ്രമയമായ രാഗേഷ് ബാബു ആദ്യ തവണ വൃക്ക മാറ്റിവെച്ചതിന് ശേഷം ഓട്ടോ ഓടിച്ചും സ്‌കൂൾ ബസ് ഡ്രൈവറായുമാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോകവേ കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു, കോവിഡിനൊപ്പം ചിക്കെൻ പോക്സും ബാധിച്ചതോടെ ചികിത്സ മുടങ്ങി. ഇതാണ് രാഗേഷ് ബാബുവിന്റെ ജീവിതം വീണ്ടും ദുരിതത്തിലാക്കിയത്. മാറ്റിവെച്ച വൃക്ക തകരാറായി, താമസിക്കുന്ന വീട് വിറ്റാണ് മുമ്പ് വൃക്ക മാറ്റിവെച്ചത്, അമ്മയായിരുന്നു അന്ന് വൃക്ക നൽകിയത്.

ബാബുവിന്റെ സഹോദരൻ വൃക്ക നൽകി ഇപ്പോൾ രണ്ടാമതും വൃക്ക മാറ്റിവെച്ചു. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ചികിത്സക്കുള്ള പണം ആശുപത്രിയിൽ നൽകിയിട്ടില്ല. 15 ലക്ഷത്തോളം രൂപയാണ് ശാസ്ത്രക്രിയയുടെയും തുടർചികിത്സക്കുമായുള്ള ഏകദേശ ചെലവ്. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സ സഹായസമിതിയുടെ നേതൃത്വത്തിൽ ഈ തുക കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് പള്ളികളിലും ധന സമാഹരണം നടത്തിയത്.

-------------------

Account details

Rakesh Babu Cholakkal

SBI Malappuram

Account number: 67208916237

IFSC. SBIN0008659

Gpay 9037228858

----------------------------

വിവരങ്ങൾക്ക്

ബാസിം ഹാജ്യാർപള്ളി

+91 90372 28858

KP ഇസ്മായിൽ

+91 94464 04293

Collection for Ragesh Babu after Friday prayers in Malappuram Masjids 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News