മദ്യപിച്ച യാത്രക്കാരന്‍ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു; അറസ്റ്റില്‍

ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E308 എന്ന വിമാനത്തിലാണ് യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്

Update: 2023-04-08 03:44 GMT

ന്യൂഡല്‍ഹി: ഡൽഹി - ബംഗ്ലൂർ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ഇന്നലെയായിരുന്നു സംഭം. വാതിൽ തുറക്കാൻ ശ്രമിച്ചയാളെ സി.ഐ.എസ്.എഫിന് കൈമാറി. ഇയാൾ മദ്യപിച്ചിരുന്നതായി അധികൃതർ പറഞ്ഞു. ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E308 എന്ന വിമാനത്തിലാണ് യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.

വിമാനം പറക്കുന്നതിനിടെ തന്നെ ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ പിൻതിരിപ്പിക്കുകയായിരുന്നു. പിന്നീട് വിമാനം ബംഗളൂരുവിലെത്തിയ ശേഷം ഇയാളെ സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. യാത്രാവിലക്കുൾപ്പെടെ ഇയാൾക്കെതിരെയുണ്ടാകുമെന്നാണ് കമ്പനി നൽകുന്ന വിവരം.

Advertising
Advertising
Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News