കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദ്ദേശിക്കാതെ മുതിര്‍ന്നകോണ്‍ഗ്രസ് നേതാക്കള്‍
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയോടുള്ള അതൃപ്തിയാണ് ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍
കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദ്ദേശിക്കാതെ മുതിര്‍ന്നകോണ്‍ഗ്രസ് നേതാക്കള്‍. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആരുടേയും പേര് നിർദ്ദേശിച്ചില്ല. പ്രസിഡന്‍റ് തീരുമാനം ഹൈക്കമാന്‍റിന്‍റെ പരിഗണനയിലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് രണ്ട് കാര്യങ്ങളാണ്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിലെ അതൃപ്തി, കെ.സി വേണുഗോപാലിന്‍റെ ചരടുവലികള്‍ ഹൈക്കമാന്‍റിന്‍റെ തീരുമാനത്തെ സ്വാധീനിക്കുന്നു എന്ന തോന്നല്‍. ഈ രണ്ടു കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് പ്രധാനപ്പെട്ട ഈ മൂന്ന് നേതാക്കളും പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദ്ദേശിക്കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ സുധാകരന്‍റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്.