തൃണമൂൽ കോൺഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം; പി.വി അൻവറുമായി ഇന്ന് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും

പ്രതിപക്ഷ നേതാവ് വി. ഡി സതീശനും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുമാണ് ചർച്ച നടത്തുക

Update: 2025-04-23 01:34 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ പി.വി അൻവറുമായി ഇന്ന് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വി. ഡി സതീശനും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുമാണ് ചർച്ച നടത്തുക.

അൻവറിന്‍റെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നേ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കണം എന്നാണ് അൻവറിന്‍റെ ആവശ്യം. എന്നാൽ തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ യുഡിഎഫ് പ്രവേശനത്തിന് തടസ്സങ്ങൾ ഉണ്ടെന്ന് കോൺഗ്രസ് നേതൃത്വം ഇന്ന് അൻവറിനെ അറിയിക്കും.അൻവറിന് കേരള പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ പ്രവേശിക്കാം എന്ന ബദൽ നിർദ്ദേശമാകും കോൺഗ്രസ് മുന്നോട്ടുവയ്ക്കുക.

Advertising
Advertising

അൻവർ യുഡിഎഫിന് പുറത്തുനിന്ന് സഹകരിക്കുക എന്ന ഉപാധിയും കോൺഗ്രസ് മുന്നോട്ടു വെക്കാൻ ഇടയുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ തന്നെ യുഡിഎഫിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യത്തിൽ അൻവർ ഉറച്ചുനിൽക്കും. അങ്ങനെയെങ്കിൽ ചർച്ചകൾ തുടരാം എന്ന ധാരണയിൽ ഇന്നത്തെ കൂടിക്കാഴ്ച അവസാനിക്കാനാണ് സാധ്യത. അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ ഘടകക്ഷികൾക്കും ആശങ്കകൾ ഉണ്ട്. പുറമേ നിന്നുള്ള സഹകരണം എന്ന ഉപാധിയിലാണ് ഘടകകക്ഷികളിൽ പലർക്കും താൽപര്യം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News