പെരിയ കേസ് പ്രതികളെ സന്ദർശിച്ച പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ്
പെരിയ കേസ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴാണ് പി.ജയരാജൻ സന്ദർശിച്ചത്.
Update: 2025-01-05 15:30 GMT
കണ്ണൂർ: പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ്. കൊലക്കേസ് പ്രതികൾക്ക് ഉപദേശക സമിതി അംഗം ജയിലിലെത്തി ഉപഹാരം നൽകിയത് തെറ്റായ നടപടിയാണ്. പുറത്താക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
പെരിയ കേസ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴാണ് പി.ജയരാജൻ സന്ദർശിച്ചത്. താൻ എഴുതിയ പുസ്തകം ജയരാജൻ പ്രതികൾക്ക് കൈമാറുകയും ചെയ്തിരുന്നു. പ്രതികൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടാണ് കാണാൻ വന്നതെന്നും കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ജയരാജൻ പറഞ്ഞിരുന്നു.