'പോരാളി ഷാജിയുടെ അഡ്മിൻ ഐഡന്റിറ്റി വെളിപ്പെടുത്തണം'; ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞുകയറി: എം.വി ജയരാജൻ

യഥാർഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിൻ ധൈര്യപൂർവം ഐഡന്റിറ്റി വെളിപ്പെടുത്താൻ തയ്യാറാവണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

Update: 2024-06-13 07:39 GMT
Advertising

കണ്ണൂർ: സൈബർ പോരാളികൾക്കെതിരായ വിമർശനം ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഇടത് വിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതികരണത്തെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് ജയരാജൻ ആരോപിച്ചു.

പാർട്ടിക്കാർ പാർട്ടിയെ വിമർശിക്കുന്നുവെന്ന വ്യാജേന യു.ഡി.എഫ് പ്രചാരണം നടത്തി. സർക്കാരിനെതിരെ കോൺഗ്രസ് സി.പി.എമ്മിന്റെ പേരിൽ ഐ.ഡി നിർമിച്ചു. ഇടുതപക്ഷമെന്ന് കരുതുന്ന പല ഗ്രൂപ്പുകളിലും ഇടത് വിരുദ്ധ പ്രചാരണമാണ് നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചു. വടകരയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമ പരാമർശം നടത്തിയതെന്നും ജയരാജൻ പറഞ്ഞു.

പോരാളി ഷാജിയുടെ പേരിൽ പല പ്രൊഫൈലുകളുണ്ട്. ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞുകയറി. വ്യാജ പ്രൊഫൈലും നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് നിർദേശിച്ചത്. പോരാളി ഷാജിയുടെ അഡ്മിൻ ഐഡന്റിറ്റി വെളിപ്പെടുത്തണം. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാർഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിൻ ധൈര്യപൂർവം ഐഡന്റിറ്റി വെളിപ്പെടുത്താൻ തയ്യാറാവണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത് സോഷ്യൽ മീഡിയ പേജുകളുടെ തെറ്റായ രീതിയാണെന്ന് ജയരാജൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനെതിരെ ഇടത് സൈബർ പോരാളികൾ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് വിശദീകരണത്തിനായി ജയരാജൻ ഇന്ന് വാർത്താസമ്മേളനം നടത്തിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News