നിരുപാധികം മാപ്പു പറഞ്ഞു; ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കി

കോടതിയെ അപമാനിക്കുന്ന രീതിയിൽ ഇനി പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് രേഖാമൂലം അറിയിച്ചു

Update: 2022-11-21 06:44 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീർപ്പാക്കി. നിരുപാധികം മാപ്പു പറഞ്ഞതിനെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. കോടതിയെ അപമാനിക്കുന്ന രീതിയിൽ ഇനി പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് ബൈജു കൊട്ടാരക്കര രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമർശത്തെ തുടർന്നാണ് ബൈജു കൊട്ടാരക്കരക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

ചാനൽ ചർച്ചയിൽ വിചാരണക്കോടതിക്കെതിരേ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടിയെടുത്തത്. വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ബൈജുവിൻറെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലറുടെ ചാർജ് ഷീറ്റിൽ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയുമാണ് ചോദ്യംചെയ്യുന്നത്. ഇത് വിചാരണ നടപടികളെ സംശയനിഴലിലാക്കുന്നതാണ്. നീതിനിർവഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണിത്. ബൈജുവിൻറെ അഭിപ്രായങ്ങൾ കോടതിയെ അപകീർത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതുമാണെന്നും ചാർജ് ഷീറ്റിൽ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരസ്യമായി മാപ്പ് പറയണമെന്ന് കോടതി നിർദേശം നൽകി. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജു കൊട്ടാരക്കര കോടതിയെ അറിയിച്ചിരുന്നു.വിവാദ പരാമർശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News