'ഗവർണർ പദവിയോട് സലാം പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തണം'; രാഷ്ട്രപതിക്ക് കത്ത് നൽകി ബിനോയ് വിശ്വം

ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്

Update: 2022-09-20 05:27 GMT
Advertising

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ ഗവർണർ പദവിയോട് സലാം പറഞ്ഞശേഷം ചെയ്യണമെന്നും ബിനോയ് വിശ്വം മീഡിയവണിനോട് സംസാരിക്കവേ വ്യക്തമാക്കി. പിന്നീട് അദ്ദേഹത്തിന് ബിജെപിയിലോ ആർഎസ്എസ്സിലോ ചേരാമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ലക്ഷണമൊത്ത സ്വയംസേവകാനാകാമെന്ന് ലക്ഷണമൊത്ത ആർഎസ്എസ്സുകാരന്റെ ഭാഷയും ശൈലിയും ധാർഷ്ട്യവുമെല്ലാം അദ്ദേഹം ഇന്നലെ കാണിച്ചിട്ടുണ്ടെന്നും രാജ്ഭവൻ ആർഎസ്എസ്സിന്റെ സങ്കേതമാക്കി ഗവർണർ പദവിയുടെ ഔന്നിത്യമില്ലാതാക്കിയെന്നും അദ്ദേഹം വിമർശിച്ചു.



Full View

CPI leader Binoy Vishwam has sent a letter to President Draupadi Murmu against Governor Arif Mohammad Khan's interference.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News