സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി; ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി
പാർട്ടി ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി പരിപാടി ഉദ്ഘാടനം ചെയ്യും
മുതിർന്ന സംസ്ഥാന കമ്മിറ്റിയംഗം ആനത്തലവട്ടം ആനന്തൻ പതാകയുയർത്തിയതോടുകൂടി എറണാകുളത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സീതാറാംയെച്ചൂരി, വൃന്ദ കാരാട്ട് പിണാറായി വിജയൻ തുടങ്ങി മുതുർന്ന നേതാക്കളല്ലൊം സമ്മളനനഗരിയിൽ എത്തിച്ചേർന്നിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പുഷ്പാർചന നടത്തി.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ഉച്ചയോട് കൂടി പാർട്ടി സംസാഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് നവകേരളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. തുടർന്നായിരിക്കും പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച നടത്തുന്നത്.
സംസ്ഥാനസമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളിലും വിഭാഗീയതയുടെ അംശം പോലുമുണ്ടാകില്ലെന്ന വിശ്വാസിത്തിലാണ് നേതൃത്വം. തുടര്‍ഭരണത്തിന്‍റെ തുടര്‍ച്ചയ്ക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ഈ സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയായി വരാന്‍ പോകുന്നത്. അതേസമയം തന്നെ ജില്ലാസമ്മേളനങ്ങളില്‍ ഉയര്‍ന്ന പോലെ ആഭ്യന്തരവകുപ്പിനെതിരേയും ആരോഗ്യവകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ സംസ്ഥാനസമ്മേളനത്തില്‍ ഉയര്‍ന്നേക്കും. എന്നാല്‍ പ്രാദേശികതലങ്ങളിൽ ഉരുണ്ടുകൂടുന്ന തർക്കങ്ങളെ പാർട്ടി നേതൃത്വം ജാഗ്രതയോടെ ഉറ്റുനോക്കുന്നുണ്ട്.
പ്രാദേശികമായുള്ള തർക്കങ്ങൾ പ്രത്യയശാസ്ത്രത്തിന്‍റെ പേരിലല്ല മറിച്ച് പ്രവർത്തകർക്കിടയിൽ ഉരുണ്ടുകൂടുന്ന അധികാരത്തർക്കങ്ങളാണെന്നത് ഗൌരവത്തോടെ നേതൃത്വം കാണുന്നുണ്ട്. ബ്രാഞ്ച് സമ്മേളനം മുതല്‍ തർക്കങ്ങൾ കാണേണ്ടിവന്ന ജില്ലകളാണ് പാലക്കാടും ആലപ്പുഴയും. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന സംഘടനാ റിപ്പോർട്ടിൽ ഈ രണ്ട് ജില്ലകളെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരും.