വഖഫ് ഭേദഗതിയിലെ സുപ്രിംകോടതി ഇടപെടൽ ആശ്വാസകരമെന്ന് സിപിഎം

ആർഎസ്എസിനേറ്റ അടിയാണ് വഖഫ് ഭേദഗതിയിലെ കോടതി വിധിയെന്ന് ബിനോയ് വിശ്വം പറഞ്ഞു

Update: 2025-04-17 10:40 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: വഖഫ് ഭേദഗതിയിലെ സുപ്രിംകോടതി ഇടപെടൽ ആശ്വാസകരമെന്ന് സിപിഎം. അന്തിമ വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

'സുപ്രിംകോടതി വളരെ ശ്രദ്ധേയമായ ഒരു ഇടപെടലാണ് വഖഫ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളത്. പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ തന്നെയാണ് കോടതി തീരുമാനിച്ചിരിക്കുകയാണ്. തീര്‍ച്ചയായിട്ടും ഇത് ഒരു ആശ്വാസകരമായ ഇടപെടലാണ്'-എം.വി ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസിനേറ്റ അടിയാണ് വഖഫ് ഭേദഗതിയിലെ കോടതി വിധിയെന്ന് സിപിഐ. പക്ഷെ ഒരു പാഠവും ബിജെപി പഠിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

Advertising
Advertising

വിധിയെ സ്വാഗതം ചെയ്യുന്നു. മുസ്‍ലിം-ക്രിസ്ത്യൻ വൈര്യം കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്. ബിജെപിക്ക് കോടതിയെ വിശ്വാസമില്ല. വഖഫ് നിയമം കബളിപ്പിക്കലായിരുന്നു എന്ന് അതിനെ പിന്തുണച്ചവർക്ക് മനസ്സിലായി എന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. 


Full View
Full View

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News