'ഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമായോ?' സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും
പാർട്ടി കേഡർമാരുടെ വോട്ട് ബിജെപിയിലേക്ക് പോയത് അതീവ ഗുരുതരമായ പ്രശ്‌നമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്
Update: 2024-06-18 00:56 GMT
തിരുവനന്തപുരം:പാർട്ടിയുടെ നയ സമീപനങ്ങളിൽ പരിശോധന വേണമെന്ന ആവശ്യം ഉന്നത നേതാക്കളിൽ നിന്ന് പോലും ഉയരുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. പാർട്ടി കേഡർമാരുടെ വോട്ട് ബിജെപിയിലേക്ക് പോയത് അതീവ ഗുരുതരമായ പ്രശ്‌നമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
ഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമായോ എന്നും സംസ്ഥാന കമ്മിറ്റി പരിശോധിക്കും. തെറ്റുതിരുത്തൽ നടപടികൾക്കുള്ള മാർഗ്ഗരേഖയുടെ കരടും സംസ്ഥാന കമ്മിറ്റി തയ്യാറാക്കും.