Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഇന്ന് കുന്നംകുളത്ത് ആരംഭിക്കും. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയും ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലും, കരുവന്നൂരും സമ്മേളനത്തിലെ പ്രധാന ചർച്ചകൾ ആവും.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ജില്ലയിലെ പ്രധാന നേതാക്കളുടെ പേരുകൾ ഉയർന്നു കേൾക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന അഭിപ്രായം പ്രവർത്തകർക്കിടയിൽ ഉണ്ട്. 11ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.