പയ്യോളിയിൽ ക്വാറി സമരത്തിനിടെ സി.പി.എം- യു.ഡി.എഫ് സംഘർഷം
പരിക്കേറ്റ വി.പി. ദുൽഖിഫിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2024-08-23 18:10 GMT
കോഴിക്കോട്: പയ്യോളിയിൽ ക്വാറിക്കെതിരെയുള്ള സമരത്തിനിടെ സി.പി.എം- യു.ഡി.എഫ് സംഘർഷം. പയ്യോളി തങ്കമല ക്വാറി സമരത്തിനിടെയാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ വി.പി. ദുൽഖിഫിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖല സെക്രട്ടറി സലീഷിനെ കാർ ഇടിച്ചു കൊല്ലാൻ ദുൽഖിഫിൽ ശ്രമിച്ചെന്നും പരാതിയുണ്ട്. പരിക്കേറ്റ സലീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വാറി പൂട്ടണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു സമരം.