'ഹാപ്പി ന്യൂ ഇയർ'; ചോദ്യങ്ങൾക്ക് ഇ.പിയുടെ മറുപടി

ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ ഇപ്പോള്‍ പാര്‍ട്ടി അന്വേഷിക്കില്ല. ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു

Update: 2022-12-30 08:52 GMT
Advertising

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ ഇപ്പോള്‍ പാര്‍ട്ടി അന്വേഷിക്കില്ല. ആരോപണം  സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. അതേസമയം വിവാദത്തെ കുറിച്ച് ഇ.പി ഇന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. വിവാദങ്ങളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ എന്നായിരുന്നു ഇ.പിയുടെ മറുപടി.

ഏതാണ്ട് രണ്ടര മാസത്തോളമായി പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടായിരുന്നില്ല. ഇന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രതിപക്ഷം വിഷയം ആയുധമാക്കുമെന്നതിനാലാണ് ഇപ്പോള്‍ ഇ.പിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്. പാര്‍ട്ടി ഒന്നാകെ പിടിച്ചു കുലുക്കിയ സംഭവമായതിനാലാണ് വിഷയം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News