അശ്ലീല വീഡിയോ കേസിൽ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിൽ വിട്ടു
കൂടുതൽ തെളിവ് ശേഖരിക്കാനുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു
കൊച്ചി: യുവതിയെ അശ്ലീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചെന്ന കേസിൽ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ തെളിവ് ശേഖരിക്കാനുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു.
മുൻ ജീവനക്കാരിയായ മാധ്യമ പ്രവർത്തകയാണ് പരാതിക്കാരി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രൂപ സാദൃശ്യമുള്ള ഇവരോട് അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിക്കുകയായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
അശ്ലീല വീഡിയോ ഉണ്ടാക്കണമെന്ന നന്ദകുമാറിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന ജീവനക്കാരി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം തനിക്കെതിരെ പലവിധ ആരോപണങ്ങളും നന്ദകുമാർ നടത്തിയെന്നും താൻ ബ്രൗൺഷുഗർ വിൽപ്പനക്കാരിയാണെന്നടക്കം പറഞ്ഞുവെന്നും പരാതിക്കാരി പറഞ്ഞു. ഇതിനെ തുടർന്നാണ് ഇവർ പരാതി നൽകിയത്.