'സി.പി.എമ്മിന്റെ അടിമയാകരുത്, ആഭ്യന്തര വകുപ്പ് അമ്പേ പരാജയം'; മന്ത്രിമാർക്കും നേതൃത്വത്തിനും കടുത്ത വിമർശനവുമായി സി.പി.ഐ സംസ്ഥാന സമ്മേളനം

കോടിയേരിയോടുളള ആദരസൂചകമായി പൊതുപരിപാടികൾ റദ്ദാക്കി

Update: 2022-10-02 06:56 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ മന്ത്രിമാർക്കും നേതൃത്വത്തിനും വിമർശനം. ആഭ്യന്തരവകുപ്പ് പരാജയമെന്ന് കണ്ണൂരിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചു. അഭ്യന്തരവകുപ്പ് അമ്പേ പരാജയമാണെന്നും വിമർശനമുയർന്നു. രാഷ്ട്രീയ പ്രവർത്തന റിപ്പോർട്ടിൻമേലുളള പൊതുചർച്ചക്കിടെയായിരുന്നു വിമർശനം.

ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്ന് മലപ്പുറത്ത് നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. സി.പി.ഐ സി.പി.എമ്മിന്റെ അടിമയാകരുത്. ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമാണെന്നും പ്രതിഷേധം കടുത്തപ്പോള്‍ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായെന്നും സിപിഎം വകുപ്പുകൾ പിടിച്ച് വാങ്ങും പോലെ പ്രവർത്തിക്കുന്നെന്നും പ്രതിനിധികൾ ആരോപിച്ചു.

കേന്ദ്ര നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമുണ്ടായി. രാജ്യത്ത് അര ശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം. ബദൽ എന്ന ലക്ഷ്യം പിന്നീടാണെന്നും പ്രതിനിധികൾ വിമർശിച്ചു.കാനത്തിനെ അപകീർത്തിപ്പെടുത്തിയാൽ സിപിഐയെ അപകീർത്തിപ്പെടുത്തുന്ന പോലെയെന്ന് കണ്ണൂരിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു.

സമ്മേളനത്തിൽ കൃഷി-ആരോഗ്യ- മൃഗ സംരക്ഷണ വകുപ്പിനെതിരെയും വിമർശനമുണ്ടായി. കൃഷി വകുപ്പിന്റെ പ്രവർത്തനം പാർട്ടി പരിശോധിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രായം ഒരുപാട് കടന്നിട്ടും ചില നേതാക്കൾക്ക് ആഗ്രഹം തീരുന്നില്ലെന്നും കോട്ടയത്ത് നിന്നും എറണാകുളത്ത് നിന്നുമെത്തിയ പ്രതിനിധികൾ വിമർശിച്ചു.

അതേസമയം, അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരിയോടുള്ള ആദരസൂചകമായി സമ്മേളനം വെട്ടിച്ചുരുക്കി. പൊതുപരിപാടികൾ റദ്ദാക്കി.പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരിയുടെ പങ്ക് മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News